പോര്‍ക്കളെങ്ങാട് ഗ്രാമീണ വായനശാല സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

വായനശാലകള്‍ അറിവിന്റെ ആയുധപുരകളാകണമെന്നും അറിവിന്റെ തൂവെളിച്ചം കൊണ്ട് ക്ഷുദ്ര ചിന്തകളെ അകറ്റാന്‍ വായനശാലകള്‍ക്ക് സാധിക്കുമെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. പോര്‍ക്കളെങ്ങാട് ഗ്രാമീണ വായനശാലയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയില്‍ നഗരസഭ ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷയായി. ചടങ്ങില്‍ ധനീഷ് അനന്തന്റെ നോവല്‍ ആര്യവര്‍ത്തനം -2 ബ്രഹ്‌മ വര്‍ത്തയുദ്ധം പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. പോര്‍ക്കളെങ്ങാട് ഗ്രാമീണ വായനശാലയുടെ സ്‌നേഹോപഹാരം മന്ത്രിക്ക് സമര്‍പ്പിച്ചു. സിംന മെമ്മോറിയല്‍ എസ്എസ്എല്‍സി ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ദാനം, ആദരണീയം എന്നിവയും നടന്നു.