പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ പെരുന്നാളിന് കൊടിയേറി. പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ചാപ്പലിന്റെ പെരുന്നാളിന് ശേഷം അട്ടപ്പാടി സെന്റ് തോമസ് ആശ്രമത്തിലെ യൂഹാനോന്‍ റമ്പാനാണ് പെരുന്നാളിന് കൊടിയേറ്റിയത്. രാവിലെ നടന്ന കുര്‍ബാനയ്ക്ക് യൂഹാനോന്‍ റമ്പാന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരവും ചെണ്ടമേളവും ഉണ്ടാകും. ഒക്ടോബര്‍ 2,3 ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ ദിവസമായ ബുധനാഴ്ച വരെ പഴയ പള്ളിയില്‍ വിശുദ്ധ മൂന്നില്‍ കുര്‍ബാനയും വൈകിട്ട് ആറിന് നമസ്‌കാരം നടക്കും. രണ്ടിന് രാവിലെ പഴയ പള്ളിയില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും വൈകിട്ട് പദയാത്രയും സന്ധ്യാനമസ്‌കാരവും അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം എന്നിവ ഉണ്ടാകും. രാത്രി ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകളും ഉണ്ടാകും.
Home Bureaus Perumpilavu പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ പെരുന്നാളിന് കൊടിയേറി.