വെള്ളറക്കാട് മനപ്പടിയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് കീഴൂര്‍ സ്വദേശികളായ കുന്നംകുളം നഗരസഭ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ സജിനി പ്രേമന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റു. പ്രേമന്‍, പ്രനിയ, അദ്വിത്, ഓട്ടോറിക്ഷ ഡ്രൈവര്‍ സനൂജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബുധനാഴ്ച്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. എരുമപ്പെട്ടി ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ വെള്ളറക്കാട് മനപ്പടിയില്‍ വച്ച് പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റവരെ മരത്തംകോട് അല്‍ അമീന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. എരുമപ്പെട്ടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
ADVERTISEMENT