എരുമപ്പെട്ടി കാഞ്ഞിരക്കോട് കൊരട്ടിയാംകുന്നില്‍ റോഡിലേക്ക് മരം പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു. പുലര്‍ചെ നാലരയോടെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന പൂമരമാണ് പൊട്ടിവീണത്. വൈദ്യുതി കമ്പികള്‍ പൊട്ടി റോഡിലേക്ക് വീണു. മേഖലയില്‍ വൈദ്യുതി ബന്ധം നിലച്ചു. വാഹന ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.
ADVERTISEMENT