വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് സമ്മേളനത്തിന് പെരുമ്പിലാവ് ആല്‍ത്തറ എല്‍.എം.യു.പി സ്‌ക്കൂളില്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി കെ.അനീസ് പതാക ഉയര്‍ത്തിയതോടെ തുടക്കമായി. പ്രതിനിധി സമ്മേളന ജില്ലാ വൈസ് പ്രസിഡന്റ് ഉമൈറ കെ.എസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ അനീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഷെമീറ നാസര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ അബ്ദുള്‍ ഫത്താഹ് വരവു ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ഷാജഹാന്‍ എളനാട് , അഷ്‌റഫ് മങ്ങാട് എന്നിവര്‍ തെരെഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡന്റ് എം. എച്ച് റഫീഖ് , സെക്രട്ടി എം.എ. കമറുദീന്‍ , ഷെബീര്‍ അഹ്‌സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ പഞ്ചായത്ത് ഭാരവാഹികളായി കെ അനീസ് ( പ്രസിഡന്റ് ), ഷമീറ നാസര്‍ ( സെക്രട്ടറി ) ഹസീന സലീം ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.