25.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Erumapetty ഗുണ്ടാവിളയാട്ടവും നിയമലംഘനങ്ങളും നടക്കുന്നു ; യുവമോര്‍ച്ച എരുമപ്പെട്ടി മണ്ഡലം കമ്മറ്റി പന്തം കൊളത്തി പ്രകടനം നടത്തി

ഗുണ്ടാവിളയാട്ടവും നിയമലംഘനങ്ങളും നടക്കുന്നു ; യുവമോര്‍ച്ച എരുമപ്പെട്ടി മണ്ഡലം കമ്മറ്റി പന്തം കൊളത്തി പ്രകടനം നടത്തി

54

 

പാഴിയോട്ട്മുറിയിലെ കെ.ആര്‍. തെക്കേടത്ത് മന ബാറില്‍ ഗുണ്ടാവിളയാട്ടവും നിയമലംഘനങ്ങളും നടക്കുന്നുണ്ടെന്നും പോലീസും എക്‌സൈസും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച എരുമപ്പെട്ടി മണ്ഡലം കമ്മറ്റി പന്തം കൊളത്തി പ്രകടനം നടത്തി.പ്രകടനത്തിനിടെ പ്രകോപനമുണ്ടാക്കി സംഘര്‍ഷം നടത്താന്‍ നോക്കിയ ബാറിലെ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. പാഴിയോട്ട്മുറി സെന്ററില്‍ നിന്ന് കെ.ആര്‍.തെക്കേത്ത് മന ബാറിലേക്കാണ് യുവമോര്‍ച്ച പന്തം കൊളത്തി പ്രകടനം നടത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എരുമപ്പെട്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.പ്രതിഷേധ യോഗം ബിജെപി എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് സുഭാഷ് ആദൂര്‍ ഉദ്ഘാടനം ചെയ്തു. കെആര്‍ തെക്കേടത്ത് മന ബാര്‍ ഗുണ്ടകളുടെ ഒളിത്താവളമാണെന്നും പോലീസ് സംവിധാനത്തെ വരെ നിശ്ചലമാക്കി ക്രിമിനലുകളായ ജീവനക്കാരെ ഉപയോഗിച്ച് ബാറുടമ നിരന്തരം അക്രമങ്ങള്‍ നടത്തുകയാണെന്നും വിടുകയാണെന്നും സുഭാഷ് ആദൂര്‍ ആരോപിച്ചു.

ADVERTISEMENT

LEAVE A REPLY

Please enter your comment!
Please enter your name here

error: Content is protected !!