ഉപജില്ലയില്‍ നിന്ന് 17 മത്സരാര്‍ത്ഥികളാണ് ഈ വിഭാഗത്തില്‍ പങ്കെടുത്തിരുന്നത്. 2023 ലെ പ്രവര്‍ത്തി പരിചയമേളയില്‍ ഈ കൊച്ചു മിടുക്കന്‍ ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മന്ദലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ഫഹദ് വാടാനപ്പള്ളി മുഹമ്മദ് ബഷീറിന്റെയും മന്ദലാംകുന്ന് കറുത്തക്ക റാമി ബഷീറിന്റെയും മകനാണ്. പാഠ്യ വിഷയത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധതിയിലൂടെയാണ് മുഹമ്മദ് ഫഹദിന്റെ ഈ മേഖലയിലുള്ള മികവ് മനസ്സിലാക്കിയതെന്ന് പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് പറഞ്ഞു.
ADVERTISEMENT