25.1 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kunnamkulam അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മാര്‍ ഓസിയോ താപസിയുടെ ഓര്‍മ്മ പെരുന്നാള്‍ കൊടിയേറ്റം നടന്നു

അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മാര്‍ ഓസിയോ താപസിയുടെ ഓര്‍മ്മ പെരുന്നാള്‍ കൊടിയേറ്റം നടന്നു

120

27, 28 തിയതികളിലായാണ് പെരുന്നാളാഘോഷം. ദേവാലയത്തില്‍ രാവിലെ 7 ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് മലങ്കര മല്‍പ്പാന്‍ ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് കോര്‍ എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന എന്നിവയുണ്ടായി. കുര്‍ബാനയ്ക്കു ശേഷംവികാരി ഫാ.ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസിന്റെ പ്രാര്‍ത്ഥനയോടെ കൈക്കാരന്‍ പികെ പ്രജോദ്, സെക്രട്ടറി ബാബു ഇട്ടൂപ്പ്, ഭരണസമിതി അംഗങ്ങള്‍, ഇടവക അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ച മലങ്കര മല്‍പ്പാന്‍ ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് കോര്‍ എപ്പിസ്‌കോപ്പ 27, 28 തീയതികളില്‍ നടക്കുന്ന പെരുന്നാളിന്റെ കൊടിയേറ്റം നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!