ലോ കോളേജ് ചെയര്‍മാന്‍ വരുണ്‍ ഗാരിക്ക് സ്വീകരണവും, മുന്‍ കാല കെഎസ്യു പ്രവര്‍ത്തകരുടെ സംഗമവും സംഘടിപ്പിച്ചു

 

മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ഗവ.ലോ കോളേജ് ചെയര്‍മാനായി വിജയിച്ച വരുണ്‍ ഗാരിക്ക് സ്വീകരണവും, മുന്‍ കാല കെഎസ്യു പ്രവര്‍ത്തകരുടെ സംഗമവും സംഘടിപ്പിച്ചു. ചിറളയം എസ് സി ഒ ഹാളില്‍ മണ്ഡലം പ്രസിഡന്റ് പി ഐ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കെപിസിസി അംഗം ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.വി വിനോജ്.സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി ബാബു, സി ഐ ഇട്ടിമാത്യു, ബിജോയ് ബാബു, കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സിബി രാജീവ്, അഡ്വ.പ്രിനു വര്‍ക്കി, എം.ബിജു ബാല്‍, ജെറിന്‍ പി രാജു, അഡ്വ പി കെ ശ്യാംകുമാര്‍, നെല്‍സണ്‍ ഐപ്, സി വി ബേബി, ലീല ഉണ്ണികൃഷ്ണന്‍, മിഷ സെബാസ്റ്റ്യന്‍, റൂബി ടീച്ചര്‍, ബിജു സി ബേബി, സി കെ ബാബു, രാധാകൃഷ്ണന്‍, ഉണ്ണി ഏറത്ത്, കെ സി റെജി, പ്രസുന്ന റോഷിത്ത്, സി കെ അശോകന്‍ മധു കെ നായര്‍, രാജന്‍ അണ്ണേടത്ത്, സോണി. സി പുലിക്കോട്ടില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image