സി എച്ച് കണാരന്റെ 52-ാം ചരമവാര്‍ഷികദിനം സി.പി ഐ (എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു

 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി എച്ച് കണാരന്റെ 52-ാം ചരമവാര്‍ഷികദിനം സി.പി ഐ (എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ചിറ്റാട്ടുകരയില്‍ നടന്ന ചരമ വാര്‍ഷികാചരണം ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു ലോക്കല്‍ കമ്മറ്റിയംഗം എ.സി രമേഷ് അദ്ധ്യക്ഷത വഹിച്ചു. സി. എഫ് രാജന്‍, ആര്‍ എ അബ്ദുള്‍ ഹക്കീം, ബി.ആര്‍ സന്തോഷ്, കൃഷ്ണന്‍ തുപ്പത്ത്, കെ.ബി ബിജു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image