അണ്ടത്തോട് ജുമാമസ്ജിദ് ഖുത്തുബിയത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷവും ഭക്ഷണ വിതരണവും നടത്തി

 

പുന്നയൂര്‍ക്കുളം അണ്ടത്തോട് ജുമാമസ്ജിദ് ഖുത്തുബിയത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷവും ഭക്ഷണ വിതരണവും നടത്തി.
അണ്ടത്തോട് മദ്രസയില്‍ നടത്തിയ ചടങ്ങിന് മഹല്ല് ഖത്തീബ് മുഹമ്മദ് അഷ്റഫി, മുദരിസുമാരായ മജീദ് ഫൈസി, സിറാജ് ഫൈസി തുടങ്ങിയവര്‍ കുത്തുബിയത്തിന് നേതൃത്വം നല്‍കി. മഹല്ല് പ്രസിഡണ്ട് വി.കെ.മുഹമ്മദ്, സെക്രട്ടറി വി.മായിന്‍കുട്ടി, കുത്തുബിയത്ത് കമ്മിറ്റി ചെയര്‍മാന്‍ വി. മുഹമ്മദാലി, കണ്‍വീനര്‍ യു.മുഹമ്മദാലി, ട്രഷറര്‍ ഹുസൈന്‍ വലിയകത്ത്, കമ്മറ്റി ഭാരവാഹി അബ്ദുല്ല വിരുത്തിയില്‍, കുത്തുബിയത്ത് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1500 ഓളം കുടുംബങ്ങള്‍ക്ക് നേര്‍ച്ച ചോര്‍ വിതരണം ചെയ്തു.

 

ADVERTISEMENT
Malaya Image 1

Post 3 Image