കേന്ദ്രം,സാമ്പത്തിക ഉപരോധത്തിലൂടെ വരിഞ്ഞ് മുറുക്കിയിട്ടും കേരളത്തെ സമസ്ത മേഖലകളിലും ഒന്നാമതാക്കി മാറ്റാന്‍ പിണറായി സര്‍ക്കാരി നായെന്ന് സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.വി. അബ്ദുള്‍ ഖാദര്‍. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി മറ്റം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു ചോയ്‌സ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ പി.എന്‍. സുകുദേവന്‍ നഗറില്‍ ചേര്‍ന്ന സമ്മേളനത്തിന് മുതിര്‍ന്ന പാര്‍ട്ടി അംഗം പി.പി. രാഘവന്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. പി.എസ്. നിഷാദ് രക്തസാക്ഷി പ്രമേയവും, കബീര്‍ മാസ്റ്റര്‍ അനുശോപന പ്രമേയവും അവതരിപ്പിച്ചു. സി.അംബികേശന്‍’ മിനി ജയന്‍ എന്‍.എ.ബാലചന്ദ്രന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
ADVERTISEMENT