27.8 C
Kunnamkulam
Friday, September 18, 2026
Home Bureaus Kechery യുവധാര കള്‍ച്ചറല്‍ & വെല്‍ഫെയര്‍ സൊസൈറ്റി വിദ്യാര്‍ത്ഥികളെ ആദരിച്ചു

യുവധാര കള്‍ച്ചറല്‍ & വെല്‍ഫെയര്‍ സൊസൈറ്റി വിദ്യാര്‍ത്ഥികളെ ആദരിച്ചു

28

മറ്റം യുവധാര കള്‍ച്ചറല്‍ & വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. സൊസൈറ്റി ഹാളില്‍ നടന്ന ആദര ചടങ്ങ്‌ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശിവന്‍ വാക ഉദ്ഘാടനം ചെയ്തുപ്രസിഡണ്ട് ശരത് ലൂയീസ് കെ അദ്ധ്യക്ഷനായി.കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സിമി സ്റ്റെല്‍സണ്‍ മുഖ്യാതിഥിയായി. ട്രഷറര്‍ ഗബ്രിയേല്‍ ബി കാക്കശ്ശേരി വൈസ് പ്രസിഡണ്ട് തോമസ്
പി എഫ്, സെക്രട്ടറി പ്രിന്‍സണ്‍ ടി എ, ഭരണസമിതി അംഗങ്ങളായ സി.എ.ജസ്റ്റിന്‍, പി.ടി ആന്റോ, ഏം. ഒ തോമസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!