ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318-ഡിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മിഷന്‍ 365 പാലിയേറ്റീവ് കെയര്‍ പ്രോജക്ടിന്റെ ഭാഗമായി ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബ് സൗജന്യ മരുന്ന് വിതരണം നടത്തി.മുണ്ടത്തിക്കോട് സ്‌നേഹാലയം പാലിയേറ്റീവ് കെയറില്‍ നടന്ന ചടങ്ങില്‍ സ്‌നേഹാലയം പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ആന്റണിയ്ക്ക്, റിജിയണ്‍ ചെയര്‍മാന്‍ ലിജോ ജോര്‍ജ്ജ്കുട്ടി മരുന്ന് കൈമാറി. സ്വാന്തന പരിചരണ കേന്ദ്രത്തിലെ മൂന്നൂറോളം വരുന്ന അന്തേവാസികള്‍ക്കുള്ള മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്. ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് മധു ചൂണ്ടല്‍ അധ്യക്ഷനായി. ട്രഷറര്‍ ടി.ടി. രാജന്‍,വൈസ് പ്രസിഡണ്ട് ഷാജലി ചെറുവത്തൂര്‍ ക്ലബ്ബ് അംഗം വിനു കുട്ടന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ADVERTISEMENT