സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയിലെ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

 

കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയിലെ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരിഫാ.മാത്യൂസ് കെ ബര്‍സൗമ കൊടിയേറ്റം നിര്‍വഹിച്ചു. ചടങ്ങുകള്‍ക്ക് പള്ളി കൈസ്ഥാനി ടി.ഐ ഉല്ലാസ്, സെക്രട്ടറി സി.കെ ബാബു, മാനേജിംഗ് കമ്മിറ്റിയും മറ്റ് ആത്മീയ സംഘടനകളും നേതൃത്വം നല്‍കി.നവംബര്‍ 1, 2 തീയതികളിലായാണ് പെരുന്നാള്‍ ആഘോഷിക്കുക. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി പ്രധാന കാര്‍മികത്വം വഹിക്കും. പെരുന്നാളിന്റെ ഭാഗമായി വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന, മധ്യസ്ഥപ്രാര്‍ത്ഥന, സ്മാരക കുരിളില്‍ വിശുദ്ധ കുര്‍ബ്ബാന, 522 നിര്‍ധന കുടുംബങ്ങള്‍ക്ക് അരിവിതരണം, ആത്മീയഘോഷയാത്ര, അനുസ്മരണ സ്‌മ്മേളനം, സ്‌കോളര്‍ഷിപ്പ് വിതരണം, പ്രദക്ഷിണം, അന്നദാനം എന്നിവ നടക്കും.

ADVERTISEMENT
Malaya Image 1

Post 3 Image