പെരുമ്പിലാവ് പൂയംകുളത്ത് വാടക ക്വാട്ടേഴ്‌സില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പിലാവ് പൂയംകുളത്ത് വാടക ക്വാട്ടേഴ്‌സില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് പനവിളയില്‍ 39 വയസ്സുള്ള ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക കോര്‍ട്ടേഴ്‌സില്‍ തനിച്ച് താമസിച്ചിരുന്ന ഷാജിയെ സഹോദരന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതിരുന്നതിനാല്‍ അന്വേഷിച്ച് എത്തിയപ്പോള്‍ വീട് പൂട്ടി കിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്ന് വീടിന്റെപൂട്ടു പൊളിച്ച് അകത്തു കയറിയപ്പോഴാണ് അടുക്കളയില്‍ ഷാജി മരിച്ചു കിടക്കുന്നതായി കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിനുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ADVERTISEMENT
Malaya Image 1

Post 3 Image