അണ്ടത്തോട് നാക്കോലയില്‍ അറുപതുകാരന് കടന്നല്‍ കുത്തേറ്റു. അണ്ടിപ്പട്ടില്‍ സുലൈമാനാണ് കുത്തേറ്റത്. രാവിലെ പതിനൊന്നരയോടെ നാക്കോലയിലാണ് സംഭവം. സൈക്കിളില്‍ മുരിങ്ങ വില്‍പ്പനക്കെത്തിയ സുലൈമാനെ സമീപത്തെ വീട്ടു പരിസത്ത്‌നിന്ന് കൂട്ടമായെത്തിയ കടന്നലുകള്‍ കുത്തുകയായിരുന്നു.ഉടന്‍ തന്നെ നാട്ടുകാര്‍ ആംബുലന്‍സില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.