തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിനു സമീപം തോക്ക് കാണിച്ച് വ്യവസായിയെ കാറിൽ നിന്ന് തട്ടിക്കൊണ്ടു പോയി. വൈകിട്ട് ആറരയോടെയാണ് സംഭവം. കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ തട്ടിക്കൊണ്ടു പോകുന്നവർ ഉപയോഗിച്ച ഇന്നോവ കാർ പിന്തുടര്ന്ന് നിർത്തുകയായിരുന്നു. തുടർന്ന് ഒരു സംഘം പുറത്തിറങ്ങി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി വ്യവസായിയെ ഇന്നോവ കാറിൽ കയറ്റി കടന്നുകളഞ്ഞു. സംഭവത്തിൽ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.



