25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam മുഖ്യമന്ത്രി പിണറായി വിജയന്‍ ബാബു എം പാലിശ്ശേരിയുടെ വീട് സന്ദര്‍ശിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ബാബു എം പാലിശ്ശേരിയുടെ വീട് സന്ദര്‍ശിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തരിച്ച സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും, രണ്ടു തവണ കുന്നംകുളം എംഎല്‍എയുമായിരുന്ന ബാബു എം പാലിശ്ശേരിയുടെ വീട് സന്ദര്‍ശിച്ചു. ശനിയാഴ്ച വൈകീട്ട് 7 മണിയോടെ ബാബു എം പാലിശ്ശേരിയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഒരു മണിക്കൂറോളം സമയം ഇവിടെ ചിലവഴിക്കുകയും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര, മകന്‍ അഖില്‍, സഹോദരനും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ എം ബാലാജി എന്നിവരെ ആശ്വസിപ്പിക്കുകയും, വിവരങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തു.
സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ വാസു, ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!