കരിച്ചാല്‍ കടവ് പാലത്തിന്റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ എ.സി. മൊയ്തീന്‍ സന്ദര്‍ശിച്ചു

കരിച്ചാല്‍ കടവ് പാലത്തിന്റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  വിലയിരുത്താനായി എംഎല്‍എ എ.സി. മൊയ്തീന്‍ സ്ഥലം സന്ദര്‍ശിച്ചു. ധ്രുതഗതിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കുന്നംകുളം എംഎല്‍എ എ സി മൊയ്തീന്‍ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ .എസ് രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. എസ് മണികണ്ഠന്‍, ചെറുകിട ജലസേചന വിഭാഗം അസി എഞ്ചിനീയര്‍ ലക്ഷ്മി, മുന്‍പഞ്ചായത്ത് പ്രസിഡണ്ട് സദാനന്ദന്‍ മാസ്റ്റര്‍, എം.എന്‍ സത്യന്‍, വി . കെ ബാബുരാജന്‍, എം. എ കുമാരന്‍ എന്നിവര്‍ എം എല്‍ എയ്‌ക്കൊപ്പം
ഉണ്ടായിരുന്നു. നിലമ്പൂര്‍ എ.ബി.എം. ബില്‍ഡേഴ്സ് എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം നടത്തുന്നത്. പൊന്നാനി കോള്‍മേഖലയുടെ ജലസ്രോതസായ നൂറടിത്തോടിനെ ബന്ധപ്പെടുത്തിയുളള പാലത്തിന്റെ നിര്‍മാണം വെളളം വറ്റുന്ന മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുളള മാസങ്ങളില്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ കരാര്‍ കമ്പിനിക്കായിട്ടുണ്ട്. സ്ലാബുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

 

ADVERTISEMENT