ഗ്രാമത്തിന് അപൂര്‍വ കാഴ്ചയായി താറാവുകൂട്ടം

 

ചാലിശ്ശേരി അടിമന പാടശേഖരത്ത്പതിനായിരത്തോളം താറാവുകള്‍ തീറ്റ തേടി എത്തിയത് ഗ്രാമത്തിന് അപൂര്‍വ കാഴ്ചയാകുന്നു.പതിനായിരത്തോളം താറാവുകളാണ് കഴിഞ്ഞ 10 ദിവസമായി ചാലിശ്ശേരി അടിമന പാടത്ത് തമ്പടിച്ചിരിക്കുന്നത്. വെള്ളയും തവിട്ടും നിറങ്ങളില്‍ ഏകദേശം 67 ദിവസം പ്രായമുള്ള താറാവുകള്‍ വേനലിന്റെ കാഠിന്യത്തില്‍ നിന്ന് ആശ്വാസം കണ്ടെത്തുവാന്‍ കൂട്ടത്തോടെയാണ് കവുക്കോട് പാലം തോട്ടിലെ വെള്ളത്തില്‍ നീരാടുന്നത് മനോഹര കാഴ്ചയാണ്. കിലോമീറ്ററുകളോളം നീളുന്ന കൂട്ടയാത്രയും, ഒരേ താളത്തില്‍ നീന്തി കളിക്കുന്നതും വഴിയാത്രക്കാര്‍ക്കും കൗതുകമാണ്.പാലക്കാട് കണ്ണാടി പന്നിക്കോട് സ്വദേശിയ സുദേവനാണ് കഴിഞ്ഞ 25 വര്‍ഷമായി താറാവുകളുമായി ചാലിശ്ശേരിയിലെത്തിയത് തിരുവല്ല സ്വദേശി ജോണിയുടേതാണ് താറാവുകള്‍.

ADVERTISEMENT