27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Guruvayur വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് നാലടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് നാലടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

71

ഗുരുവായൂര്‍ മമ്മിയൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് നാലടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തച്ചിലത്ത് ദേവദാസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ രാത്രി വീടിന് പരിസരത്തുനിന്ന് പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടിരുന്നു. അയല്‍വാസികളും ഇക്കാര്യം ദേവദാസിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇന്ന് രാവിലെ കിണറ്റില്‍ നോക്കിയപ്പോഴാണ് വെള്ളത്തില്‍ മൂര്‍ഖനെ കണ്ടത്. മോട്ടോര്‍ പമ്പ് സെറ്റ് കിണറ്റിലേക്ക് ഇറക്കുന്നതിനുള്ള പൊത്തിലൂടെയാകാം പാമ്പ് കിണറ്റില്‍ വീണതെന്നാണ് കരുതുന്നത്. പൂച്ചകളെ കണ്ട് ഭയന്ന പാമ്പ് രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ വീണതാകാമെന്ന് വീട്ടുകാര്‍ പറഞ്ഞു.ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!