28.1 C
Kunnamkulam
Saturday, October 3, 2026
Home Bureaus Guruvayur തൊഴിലാളി തസ്തിക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂര്‍ സി.ഐ.ടി.യു

തൊഴിലാളി തസ്തിക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂര്‍ സി.ഐ.ടി.യു

34

ഗുരുവായൂര്‍ നഗരസഭയിലെ തൊഴിലാളി തസ്തിക വര്‍ദ്ധിപ്പിക്കണമെന്ന് തൃശൂര്‍ ജില്ല മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. ഗുരുവായൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നഗരസഭ വിപുലീകരിച്ചതിന് ശേഷം തസ്തിക വര്‍ദ്ദന ഉണ്ടായിട്ടില്ലെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടികാട്ടി. എ.കെ.ജി. സദനത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ യൂണിയന്‍ ജില്ല പ്രസിഡണ്ട് പി.ജി. സുബിദാസ് ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസിഡന്റ് ഉണ്ണി വാറണാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു അജിത്ത്കുമാര്‍, യൂണിറ്റ് സെക്രട്ടറി പി. ബ്രജേഷ്, ജോയിന്റ് സെക്രട്ടറി ടി.എ. ഷെജീര്‍, യൂണിയന്‍ ജില്ല സെക്രട്ടറി കെ.എം. സുനില്‍, കോഡിനേഷന്‍ കണ്‍വീനര്‍ ജെയിംസ് ആളൂര്‍, വി.വി. നിര്‍മ്മല, പി.എ. സുമ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!