29 C
Kunnamkulam
Monday, August 17, 2026
Home Bureaus Kechery കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതി ; കുറുന്തോട്ടി കൃഷിക്ക് തുടക്കം

കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതി ; കുറുന്തോട്ടി കൃഷിക്ക് തുടക്കം

20

കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതിയുടെ ഭാഗമായി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി നടപ്പിലാക്കുന്ന കുറുന്തോട്ടി കൃഷിക്ക് തുടക്കമായി. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പൊന്നരാശ്ശേരി സുമതിയുടെ ഉടമസ്ഥതയിലുള്ള 70 സെന്റ് സ്ഥലത്താണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. സുദീപ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നിവ്യ റെനിഷ് അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.വി.തിലകന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനു ജോണ്‍സണ്‍, ഗംഗാധരന്‍ മാസ്റ്റര്‍,സ്ഥലം ഉടമ സുമതി പൊന്നരാശ്ശേരി, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ വിജിത മജ്‌നു, അഗ്രികള്‍ച്ചര്‍ റിസോഴ്സ് പേഴ്‌സണ്‍ ഐശ്വര്യ രഞ്ജിത് എന്നിവര്‍ സംസാരിച്ചു.കൃഷിക്കാവശ്യമായ 20,000 കുറുന്തോട്ടി തൈകള്‍ മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റിയാണ് സൗജന്യമായി നല്‍കിയത്.

 

ADVERTISEMENT
error: Content is protected !!