24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty ‘മാറ്റം അനിവാര്യമാണ്’ മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ കാല്‍നട പ്രചാരണ ജാഥ

‘മാറ്റം അനിവാര്യമാണ്’ മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ കാല്‍നട പ്രചാരണ ജാഥ

86

മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് സി.പി.ഐ സെപ്റ്റംബര്‍ ഒന്നിന് നടത്തുന്ന ഡല്‍ഹി മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം കടങ്ങോട് ലോക്കല്‍ കമ്മിറ്റി കാല്‍നട പ്രചാരണ ജാഥ നടത്തി.ഇയ്യാല്‍ പാറപ്പുറത്ത് സി.പി.ഐ ജില്ലാ കൗണ്‍സിലംഗം കെ.ടി.ഷാജന്‍ ജാഥാ ക്യാപ്റ്റന്‍ കടങ്ങോട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കുന്നംകുളം മണ്ഡലം കമ്മിറ്റി സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറിയേറ്റഗം ടി.പി. ജോസഫ്, വൈസ് ക്യാപ്റ്റന്‍ പി.കെ.സ്മിത, ജാഥ മാനേജര്‍ എച്ച്. ഹസന്‍കുട്ടി, ലോക്കല്‍ അംഗങ്ങളായ കെ.എ. പ്രദീപ്,ടി.എസ്.ബാബു, ബ്രാഞ്ച് സെക്രട്ടറിമാര്‍,ജാഥ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ജാഥ വെള്ളറക്കാട് മനപ്പടിയില്‍ സമാപിച്ചു. സമാപന സമ്മേളനം അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ കമ്മിറ്റി അംഗം ഷാജി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.ടി.അനില അധ്യക്ഷത വഹിച്ചു. ഐ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.വി. ശങ്കരനാരായണന്‍, എരുമപ്പെട്ടി ലോക്കല്‍ സെക്രട്ടറി ജോണി ആളൂര്‍,എല്‍.സി അംഗമായ എന്‍.സി.ഷാജു, എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!