കടവല്ലൂര്‍ പഞ്ചായത്ത് ഗവണ്‍മെന്റ് ആയുര്‍വ്വേദ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടന്നു

 

പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റി.എസ്. മണികണ്ഠന്‍ ഫാര്‍മസിസ്റ്റ് അന്‍സല്‍ന തുടങ്ങിയവര്‍ സംസാരിച്ചു. ആയുഷ് വകുപ്പിന്റെ ദൃഷ്ടി പദ്ധതിയുടെ ഭാഗമായി തൃശൂര്‍ രാമവര്‍മ്മ ജില്ല ആയുര്‍വ്വേദ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ ഡോക്ടര്‍മാരും ഒപ്‌റ്റോമെട്രിസ്റ്റുകളും ചേര്‍ന്ന് ഗ്ലോക്കോമ ഡയബറ്റിക് റെറ്റിനോപ്പതി രോഗ നിര്‍ണ്ണയ പരിശോധനകള്‍ നടത്തി. 50 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ADVERTISEMENT