കൂനംമൂച്ചി സെന്റ് തോമസ് യുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ പൊതുയോഗം ചേര്‍ന്നു. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം സാഹിറ അസീസ് ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡണ്ട് പി.സി. മാര്‍ട്ടിന്‍ അധ്യക്ഷനായി. സെക്രട്ടറി ജെന്‍സന്‍ സി സൈമണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം വിനു ജോണ്‍സണ്‍, സ്‌കൂള്‍ മാനേജര്‍ ഫാ ജെയ്‌സണ്‍ മാറോക്കി, പ്രധാന അധ്യാപകന്‍ സി.എഫ്.റോബിന്‍, പി.ടി.എ പ്രസിഡണ്ട് സി.എല്‍.ഡൊമനിക് സ്റ്റാഫ് പ്രതിനിധി ലിസ്റ്റന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. 108 വര്‍ഷം പിന്നിട്ട് കൂനംമൂച്ചിയിലെ വ്യത്യസ്ത തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയം, പുതിയ അധ്യായന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നോടിയായാണ് പൊതുയോഗം ചേര്‍ന്നതത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികളായി സാജന്‍ മാറോക്കി (പ്രസിഡണ്ട്), ടി.എ. മുഹമ്മദ് ഷാഫി (സെക്രട്ടറി), വിനു ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തിരത്തെടുത്തു.



