30.2 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പരാതി തീര്‍പ്പ് അദാലത്ത് സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പരാതി തീര്‍പ്പ് അദാലത്ത് സംഘടിപ്പിച്ചു

0

രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന അദാലത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് എം.പി സജീപ് നിര്‍വ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.കെ.ദാസന്‍ അധ്യക്ഷനായി. അദാലത്തില്‍ ആകെ 13 പരാതികളാണ് പരിഗണനയ്ക്കായി ലഭിച്ചിരുന്നത്. ഇതില്‍ ഏഴ് പരാതികള്‍ അദാലത്തില്‍ വെച്ച് തന്നെ പൂര്‍ണ്ണമായും തീര്‍പ്പാക്കി. ശേഷിക്കുന്ന ആറ് പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അവ ഉടന്‍ തീര്‍പ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പരാതിക്കാരും എതിര്‍കക്ഷികളും അതാത് വാര്‍ഡ് മെമ്പര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!