സ്ത്രീ സുരക്ഷ പെന്ഷന് 1000 രൂപയും സാമൂഹ്യ സുരക്ഷ പെന്ഷന് 2000 രൂപയുമാക്കി വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചു അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് എരുമപ്പെട്ടി വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി. എരുമപ്പെട്ടി വായനശാല പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം എരുമപ്പെട്ടി സെന്ററില്‍ സമാപിച്ചു. മഹിള അസോസിയേഷന് വടക്കാഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് സുമന സുഗതന് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം ദിവ്യ മനോജ് അധ്യക്ഷത വഹിച്ചു.



