31.3 C
Kunnamkulam
Saturday, November 14, 2026
Home Bureaus Punnayurkulam പുന്നയൂര്‍ സ്മൃതിപഥം ആധുനിക വാതക ശ്മശാനം തുറന്നു കൊടുക്കണമെന്ന് ആവശ്യം: പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും...

പുന്നയൂര്‍ സ്മൃതിപഥം ആധുനിക വാതക ശ്മശാനം തുറന്നു കൊടുക്കണമെന്ന് ആവശ്യം: പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

6

പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് ആധുനിക വാതക ശ്മശാനമായ സ്മൃതിപഥം ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി ക്ഷേമ സമിതി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ശ്മശാനം ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നും സാധാരണ മനുഷ്യരോടുള്ള യുഡിഎഫിന്റെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ടി ടി ശിവദാസന്‍ ആവശ്യപ്പെട്ടു. പികെഎസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍,പികെഎസ് ഏരിയ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണന്‍, സിപിഎം പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം എ വഹാബ്, മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയ സെക്രട്ടറി ഷൈനി ഷാജി, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!