പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ 165 വര്‍ഷത്തിലേറെ പഴക്കമുള്ള അണ്ടത്തോട് ജി.എം.എല്‍.പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഗുരുവായുര്‍ എംഎല്‍എ എന്‍.കെ. അക്ബര്‍ നിര്‍വ്വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ 165 വര്‍ഷത്തിലേറെ പഴക്കമുള്ള അണ്ടത്തോട് ജി.എം.എല്‍.പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഗുരുവായുര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ നിര്‍വ്വഹിച്ചു. സര്‍ക്കാരിന്റെ ബഡ്ജറ്റ് വിഹിതം 1 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണോദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ അദ്ധ്യക്ഷയായി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മഞ്ജു റിപ്പോര്‍ട്ടവതരിപ്പിച്ചു.
വാര്‍ഡംഗങ്ങളായ ബുഷറ നൗഷാദ്, ശോഭ പ്രേമന്‍, പി.ടി.എ. പ്രസിഡന്റ് കെ.കെ.താഹിര്‍ എന്നിവര്‍ പങ്കെടുത്തു. നിലവിലെ കെട്ടിടത്തിന് മുകളില്‍ ഒരു നില കൂടിയാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.