30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam ‘കൂടെ 2025’ ; പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു

‘കൂടെ 2025’ ; പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു

32

പുന്നയൂര്‍ ഗ്രാമപഞ്ചായത്തില്‍ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ‘കൂടെ 2025’ എന്ന പേരില്‍ പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍ വി ഷീജ, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, നാലാം വാര്‍ഡ് മെമ്പര്‍ സെലീന നാസര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അനിത സുരേഷ് എന്നിവര്‍ സംസാരിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 7 തൊഴില്‍ ദാതാക്കളും 126 ഉദ്യോഗാര്‍ത്ഥികളും തൊഴില്‍മേളയില്‍ പങ്കെടുത്തു. 71 ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തെരഞ്ഞെടുക്കുകയും 47 പേര്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു.

 

ADVERTISEMENT
error: Content is protected !!