26 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam ‘വിട പറയാം ലഹരിയോട് കാത്തുസൂക്ഷിക്കാം നമ്മെ തന്നെ’ പരിപാടി നടത്തി

‘വിട പറയാം ലഹരിയോട് കാത്തുസൂക്ഷിക്കാം നമ്മെ തന്നെ’ പരിപാടി നടത്തി

38

 

കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26 മുതല്‍ കേരളപ്പിറവി ദിനം വരെ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ‘വിട പറയാം ലഹരിയോട് കാത്തുസൂക്ഷിക്കാം നമ്മെ തന്നെ’ പരിപാടി കുന്നംകുളം ബധിര വിദ്യാലയത്തില്‍ നടത്തി. കുന്നംകുളം പോലീസ് അസി: സബ്ബ് ഇന്‍സ്പെക്ടര്‍ വി സി മധു ഉദ്ഘാടനം നിര്‍വ്വഹിച്ച്, ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്‍. ഷാജി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി സ്‌കൂളിനുള്ള വൃക്ഷ തൈ, പ്രധാനാധ്യാപിക ഡോ: ജെ.ആര്‍ സിതാരയും, സ്‌കൂള്‍ ലീഡറും ചേര്‍ന്ന് സ്വീകരിച്ചു. ക്വിസ് മത്സര വിജയികള്‍ക്ക് വൃക്ഷ തൈയും മെഡലും വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ബ്രോഷര്‍ സംഘടനയുടെ കുന്നംകുളം ഏരിയ സെക്രട്ടറി ടി എ അഷ്‌റഫ് കൈമാറി. തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് കടവല്ലൂര്‍, കുന്നംകുളം മണ്ഡലം ട്രഷറര്‍ മുഹമ്മദ് ഇസ്മായില്‍, അധ്യാപകരായ റീജ, വി.സി.മുജീബ് റഹ്‌മാന്‍, എല്‍.ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!