പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൂലി വര്‍ധനവ് അട്ടിമറിച്ച സര്‍ക്കാര്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് സ്‌ക്കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി. ) കുന്നംകുളം മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഴയ ബസ്റ്റാന്റിന് സമീപം ടാക്‌സി പാര്‍ക്കില്‍ നടന്ന സംഗമം സിപിഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ പാചക തൊഴിലാളി യൂണിയന്‍ കുന്നംകുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.വി.ശങ്കരനാരായണന്‍ അധ്യക്ഷനായി. യൂണിയന്‍ ജില്ലാ പ്രസിഡന്റ്
സി.യു.ശാന്ത, യൂണിയന്‍ കുന്നംകുളം മണ്ഡലം കമ്മിറ്റി സെക്രട്ടറി അനിത അശോകന്‍, യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.എം.ചന്ദ്രിക, ടി.പി. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT