ഞങ്ങള്‍ക്കും വേണം ജോലി, ഞങ്ങള്‍ക്കും വേണം മതേതര ഇന്ത്യ എന്ന മുദ്രവാക്യമുയര്‍ത്തി ഡി വൈ എഫ് ഐ മണലൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര സംഗമം സംഘടിപ്പിച്ചു. കാഞ്ഞാണിയില്‍ സംഘടിപ്പിച്ച സമരസംഗമം സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടം ചെയ്തു. ഡി.വൈ.എഫ്.ഐ മണലൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ സച്ചിന്‍ അധ്യക്ഷനായി. മുരളി പെരുനെല്ലി എം.എല്‍.എ, സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ടി വി ഹരിദാസന്‍, ഏരിയ സെക്രട്ടറി പി എ രമേശന്‍, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ആഷിക് വലിയകത്ത്, ബ്ലോക്ക് ട്രഷറര്‍ പി.എസ്.മിഥുന്‍, എസ് എഫ് ഐ ജില്ല പ്രസിഡണ്ട് എം എം മേഘ്‌ന, വി ജി സുബ്രഹ്മണ്യന്‍, കെ കെ ശശിധരന്‍, കെ വി ഡേവീസ്. അജീഷ് എന്നിവര്‍ സംസാരിച്ചു. കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ ജീവചരിത്ര പുസ്തകത്തിന്റെ കവര്‍ പ്രകാശനവും സമര സംഗമ വേദിയില്‍ നടന്നു.