ഒരുമനയൂര്‍ മൂന്നാംകല്ല് ഫെറി റോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പലഹാര നിര്‍മ്മാണശാലയില്‍നിന്ന് പുഴു അരിച്ച നിലയിലുള്ള ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് വിജിലന്‍സ് സ്ക്വാഡും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചാക്കില്‍ കെട്ടിസൂക്ഷിച്ച നിലയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അജ്വാ സ്നാക്സ്’ എന്ന സ്ഥാപനത്തിലാണ് പരിശോധന നടന്നത്. കക്ക സമൂസ, ചിക്കന്‍ സമൂസ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതും, കേടുവന്ന് ദുര്‍ഗന്ധം വമിക്കുന്നതുമായ രണ്ട് ചാക്ക് സമൂസ ലീഫുകളാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്. ഇവയില്‍ പുഴു അരിച്ച നിലയിലായിരുന്നു.
ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള ഹെല്‍ത്ത് കാര്‍ഡ്, സാനിറ്ററി സര്‍ട്ടിഫിക്കറ്റ്, ജലപരിശോധനാ റിപ്പോര്‍ട്ട് എന്നിവയൊന്നും ഇല്ലാതെ
വൃത്തിഹീനമായ രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരുമനയൂര്‍ സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഈ സ്ഥാപനം. ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്ഥാപനത്തിനെതിരെ ഉപരിനടപടികള് സ്വീകരിച്ചു വരികയാണ്.



