28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam അഴിമതി അന്വേഷണം തള്ളി ; ഇറങ്ങിപ്പോക്ക് നടത്തി എല്‍ഡിഎഫ്

അഴിമതി അന്വേഷണം തള്ളി ; ഇറങ്ങിപ്പോക്ക് നടത്തി എല്‍ഡിഎഫ്

താല്‍ക്കാലിക അസിസ്റ്റന്റ് എന്‍ജിനീയര്‍ നടത്തിയ അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പുന്നയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി എല്‍ഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി.അസിസ്റ്റന്റ് എന്‍ജിനീയര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കണമെങ്കില്‍ പണം നല്‍കണമെന്ന് കഴിഞ്ഞദിവസം അപേക്ഷകനോട് ആവശ്യപ്പെട്ടിരുന്നതായും ഇതിനെ ചൊല്ലി പഞ്ചായത്ത് ഓഫീസിനകത്ത് പരസ്യമായ തര്‍ക്കത്തിന് ഇടയാവുകയും താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജിവെക്കുകയും ചെയ്തിരുന്നു. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഓഫീസില്‍ ഇദ്ദേഹം ചുമതല എടുത്തത് മുതല്‍ തീര്‍പ്പാക്കിയ എല്ലാ ഫയലുകളിലും കൃത്രിമം കാണിച്ചും മറ്റും അപേക്ഷകരില്‍ നിന്ന് പണം വാങ്ങിച്ചതായി പൊതുജനങ്ങള്‍ക്കിടയില്‍നിന്നും വ്യാപകമായ പരാതി ഉയര്‍ന്നുവന്നിരുന്നു. മുന്‍കാല ഓഫീസര്‍മാര്‍ തീര്‍പ്പാക്കാന്‍ കഴിയാതെ മാറ്റിവെച്ച ഫയലുകള്‍ പോലും ഇദ്ദേഹം തീര്‍പ്പാക്കിയതായാണ് ജനങ്ങള്‍ക്കിടയില്‍ ഉള്ള സംസാര വിഷയം. ഇദ്ദേഹം നടപ്പിലാക്കിയ പൊതുമരാമത്ത് പ്രവര്‍ത്തികളിലും വലിയതോതില്‍ അഴിമതിയാണ് ആരോപിക്കുന്നത്. ആയതിനാല്‍ രാജി അംഗീകരിക്കുന്നതോടൊപ്പം ഇയാള്‍ നടത്തിയ അഴിമതി സംബന്ധിച്ച് വിജലന്‍സ് അന്വേഷണം നടത്തണമെന്നാണ് എല്‍ ഡി എഫ് പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഭരണസമിതി യോഗത്തില്‍ പ്രസ്തുത ആവശ്യം ഭരണസമിതി തള്ളിയതോടെ പഞ്ചായത്ത് അംഗങ്ങളായ ബാബു മാസ്റ്റര്‍, ഷൈബ ദിനേശന്‍, ഷെഫീന മുനീര്‍,
ഷൈമജ നസീര്‍,ഫൗസിയ ഹാഷിം എന്നിവരാണ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. അഴിമതി വിജലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ഭരണസമിതി നിരാകരിച്ചതോടെ തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിക്ക് പഞ്ചായത്ത് അംഗങ്ങള്‍ പരാതിയും നല്‍കി.

 

ADVERTISEMENT
error: Content is protected !!