മൂക്കുതല ശ്രീ രക്തേശ്വരം ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി.ക്ഷേത്രം തന്ത്രി ചെന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.വൈകീട്ട് വിശേഷാല്‍ പൂജകളും ഉണ്ടായി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് മുരളി ടി.കെ., ജനറല്‍ സെക്രട്ടറി ബബീഷ് പെരുമ്പാത്തയില്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



