28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam പുരസ്‌കാര നിറവില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ; ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ഥാപനം

പുരസ്‌കാര നിറവില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ; ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ഥാപനം

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും അംഗീകാരം. ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന ലോകസഭ, രാജ്യസഭ എം. പി മാരുടെ വിവിധ പദ്ധതികള്‍ കാര്യക്ഷമമായി നടത്തുകയും, സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്തതിന് മലപ്പുറം ജില്ലയിലെ സര്‍ക്കര്‍ സ്ഥാപനങ്ങളില്‍ നിന്നും ഏറ്റവും മികച്ച സ്ഥാപനമായി ‘പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ‘ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. ജില്ലാ പ്ലാനിങ് ഓഫീസില്‍ നടന്ന ജില്ലയിലെ വിവിധ വകുപ്പുകളുടെ അവലോകന യോഗത്തില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായില്‍, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ റാഫി തോമസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ ഇസ്മായില്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ രശ്മി എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ വിനയ് ഗോയല്‍ ഐഎഎസ് , മഞ്ചേരി എം എല്‍ എ അഡ്വക്കെറ്റ് എം റഹ്‌മത്തുള്ള, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി തുടങ്ങിയവരില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരത്തിന് അഹോരാത്രം പ്രയത്‌നിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ബി ഡി ഒ പ്ലാന്‍ ക്ലര്‍ക് പ്രവീഷ് ബാബു അടക്കമുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും, ബ്ലോക്ക് എഞ്ചിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി രശ്മി, ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കു നന്ദി അറിയിക്കുന്നതാണ് പ്രസിഡന്റ് അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!