24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk ചാലിശ്ശേരി ആലിക്കരയിൽ വാഹനാപകടം; ആറ് വയസ്സുകാരൻ മരിച്ചു

ചാലിശ്ശേരി ആലിക്കരയിൽ വാഹനാപകടം; ആറ് വയസ്സുകാരൻ മരിച്ചു

BUS accident-at-mattam

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു. കോതച്ചിറ പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിനാണ് അപകടത്തില്‍ മരിച്ചത്. ചാലിശ്ശേരി ആലിക്കരയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുന്‍വശത്തെ ക്യാബിനില്‍ യാത്ര ചെയ്യുകയായിരുന്നു ഹൈസിന്‍. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന്റെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ വാഹനത്തിന്റെ പിന്‍ചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടന്‍ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന് സമീപത്തെ പാടത്തേക്ക് മീന്‍ പിടിക്കാന്‍ പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ADVERTISEMENT
error: Content is protected !!