ചാവക്കാട് നഗരസഭയുടെ നാലുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറക്കി.
എന്‍ കെ അക്ബര്‍ എംഎല്‍എ വീഡിയോ പ്രകാശനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്ക് സ്വാഗതം ആശംസിച്ചു. നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരും, ജനപ്രതിനിധികളും പങ്കെടുത്തു.