27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Chavakkad ശ്രീപുന്ന അയ്യപ്പസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഇരുപതാമത് പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

ശ്രീപുന്ന അയ്യപ്പസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഇരുപതാമത് പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

55

ചാവക്കാട് ശ്രീപുന്ന അയ്യപ്പസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഇരുപതാമത് പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കിഴക്കകത്ത് പ്രകാശന്‍, മൗന യോഗി സ്വാമി ഹരിനാരായണന്‍ എന്നിവരുടെ വകയായി അയ്യപ്പസ്വാമിക്കും, സുബ്രഹ്‌മണ്യസ്വാമിക്കും ഉദയാസ്തമന പൂജ എന്നിവ നടന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ശ്രീ കോവിലില്‍ പൂജിച്ച നാണയം അക്ഷയതൃതീയ കൈനീട്ടമായി തന്ത്രി വിതരണം ചെയ്തു. ക്ഷേത്രം കമ്മറ്റി ഭാരവാഹികളായ മോഹന്‍ദാസ് ചേലനാട്ട്, എം ബി സുധീര്‍, വി പ്രേംകുമാര്‍ സി കെ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!