ചിറ്റാട്ടുകരയില്‍, ലോറിയില്‍ സാധനങ്ങള്‍ കയറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാവറട്ടി സ്വദേശി അന്തിക്കാടന്‍ വീട്ടില്‍ ജേക്കബ്ബിന്റെ മകന്‍ ജോയ്സണാണ് മരിച്ചതി 47 വയസ്സായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ചിറ്റാട്ടുകര പോള്‍ മാസ്റ്റര്‍പടിയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപം ലോറിയില്‍ സാധനങ്ങള്‍ കയറ്റുന്നതിനിടെ സമീപത്തു കൂടി പോകുന്ന വൈദ്യുതി കേബിള്‍ നീക്കിയിടുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉടന്‍ തന്നെപാവറട്ടി സാന്‍ജോസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പാവറട്ടി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം മൃതദ്ദേഹം മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി
.ഭാര്യയും, നാലിലും ആറിലും പഠിക്കുന്ന രണ്ടാണ്‍കുട്ടികളുമുണ്ട്.

