ചാവക്കാട് മണത്തലയില്‍ സഫ്തര്‍ ഹാഷ്മിയുടെ നാമധേയത്തിലുള്ള യൂത്ത് സെന്ററും, ലൈബ്രറിയുയും പ്രവര്‍ത്തനം ആരംഭിച്ചു.മുന്‍ എം.എല്‍.എ.- കെ.വി.അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇല്യാസ് അധ്യക്ഷത വഹിച്ചു. വായനശാലയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ആദ്യ മെമ്പര്‍ഷിപ്പ് ഫ്‌ലവേഴ്‌സ് ചാനല്‍ കോമഡി ഉത്സവം ഫെയിമും മീഡിയ സിറ്റി ലഹരിക്കെതിരെ നടത്തിയ വിമുക്തി എന്ന ഷോര്‍ട് ഫിലിമില്‍ 2024ലെ ബെസ്റ്റ് ആക്ടര്‍ ജേതാവും, സ്റ്റേറ്റ് ലെവല്‍ ഓട്ടന്‍ തുള്ളല്‍ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്ത ശ്രീലക്ഷ്മി ഏറ്റുവാങ്ങി.നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, സതീരത്‌നം ടീച്ചര്‍ , നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ്, എ.എ മഹേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി ഹസ്സന്‍ മുബാറക് സ്വാഗതവും അമീറ സജീര്‍ നന്ദിയും പറഞ്ഞു.



