കടവല്ലൂര്‍ ശ്രീരാമ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി 10 വര്‍ഷത്തിലേറെയായി മേക്കപ്പ് ഒരുക്കിവരുന്ന അബിന്‍ അഭിനയെ ആദരിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി ഗോപിക നൃത്തത്തില്‍ പങ്കെടുക്കുന്ന കലാകാരികള്‍ക്കും മനോഹരമായ വേഷപ്പകര്‍ച്ച ഒരുക്കുന്നതില്‍ അബിന്‍ അഭിനയുടെ സേവനം ശ്രദ്ധേയമാണ്. പരിപാടിയുടെ ഭംഗിയും അവതരണ മികവും വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സമര്‍പ്പണവും കലാപരമായ കഴിവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.ശ്രീകൃഷ്ണജയന്തി യുടെ ഭാഗമായി വിവിധ ഇടങ്ങളില്‍ ആയി 30 വര്‍ഷത്തോളമായി ടാബ്ലോകള്‍ അടക്കമുള്ള കലാരൂപങ്ങളിലൂടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തൃശ്ശൂര്‍ പുലിക്കളിയുടെ ഭാഗമായനിശ്ച് ലദൃശ്യങ്ങളിലും പ്രധാന ശില്പി രഞ്ജിത്ത് കടവല്ലൂറിനോടപ്പം പ്രവര്‍ത്തിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിന് പ്രധാനമായും സഹായിയായത് ശില്പി രജത്ത് കടവല്ലൂര്‍ ആണ്. ശ്രീരാമബാലഗോകുലം ഭാരവാഹികളായ കെ ബി ലാലു, രവീന്ദ്രന്‍ മാസ്റ്റര്‍, കെ ബി വേണു, സുകുമാരന്‍, ആദിത്യ സുനില്‍കുമാര്‍, മനോജ്, ഉണ്ണി മുണ്ടയ്ക്കല്‍, രാധാകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു.
Home Bureaus Perumpilavu 10 വർഷത്തിലേറെയായ മേക്കപ്പ് രംഗത്തെ മികവിന് അബിന്‍ അഭിനയ്ക്ക് കടവല്ലൂര്‍ ശ്രീരാമ ബാലഗോകുലത്തിന്റെ ആദരവ്



