കേരള പ്രവാസി സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി, സ്ഥാപക നേതാവ് എ.സി.ആനന്ദനെ അനുസ്മരിച്ചു

കേരള പ്രവാസി സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപക നേതാവ് എ.സി.ആനന്ദനെ അനുസ്മരിച്ചു. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി.അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ആര്‍. സൂരജ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, സി.പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി. സൈതാലികുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കൃഷ്ണദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുലേഖ ജമാല്‍, എം.ബി. മോഹനന്‍, ജില്ലാ പ്രസിഡന്റ് കെ.വി. അഷ്റഫ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT