31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Guruvayur സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

140

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മൃതദേഹം കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ടെമ്പിള്‍ എസ്.എച്ച്.ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മേഖലയില്‍നിന്ന് അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ചും പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ADVERTISEMENT
error: Content is protected !!