ആര്‍ത്താറ്റ് ബസ്സും ബൊലേറോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2പേര്‍ക്ക് പരിക്കേറ്റു

98

ആര്‍ത്താറ്റ് ബസ്സും ബൊലേറോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2പേര്‍ക്ക് പരിക്കേറ്റു. ബോലോറോ ഡ്രൈവര്‍ മുല്ലശ്ശേരി കുരിക്കോട്ട് വീട്ടില്‍ 32 വയസ്സുള്ള സുജിത്ത്, ബൊലേറോയിലെ ക്ലീനര്‍ ഇതര സംസ്ഥാന തൊഴിലാളിയായ 30 വയസ്സുള്ള സുശീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബോലേറോയും എതിര്‍ ദിശയില്‍ വരികയായിരുന്ന സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ്സിന്റെയും ബൊലേറോയുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ബസ് യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.