എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ ബസിനടിയിലേക്ക് വീണ് ബസ് കയറി സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ ബസിനടിയിലേക്ക് വീണ് ബസ് കയറി സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു . കുട്ടഞ്ചേരി കുന്നത്ത് വീട്ടില്‍ നാരായണന്‍കുട്ടി(79)യാണ് മരിച്ചത്.നെല്ലുവായ് പട്ടാമ്പി റോഡില്‍ കുട്ടഞ്ചേരി – തിച്ചൂര്‍ പാടശേഖത്തിന് സമീപം ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. ക്ഷീര കര്‍ഷകനായ നാരായണന്‍കുട്ടി തിച്ചൂരിലെ പാല്‍ സൊസൈറ്റിയിലേക്ക് സൈക്കിളില്‍ പാലുമായി പോവുകയായിരുന്നു. വീതികുറഞ്ഞ റോഡായതിനാല്‍ പുറകില്‍ ബസ് വരുന്നത് കണ്ട് വശം ഒതുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറികടക്കുകയായിരുന്ന ബസിനടിയിലേക്ക് സൈക്കിളുമായി വീഴുകയായിരുന്നു.ബസിന്റെ പിന്‍ചക്രം നാരായണന്‍കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ നാരായണന്‍കുട്ടിയെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സഭവിച്ചിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image