കുന്നംകുളം – പട്ടാമ്പി റോഡില്‍ അജ്മല്‍ ബിസ്മിക്ക് സമീപം ബുള്ളറ്റുകള്‍ കൂട്ടിയിടിച്ച് അപകടം.

കുന്നംകുളം – പട്ടാമ്പി റോഡില്‍ അജ്മല്‍ ബിസ്മിക്ക് സമീപം ബുള്ളറ്റുകള്‍ കൂട്ടിയിടിച്ച് അപകടം. 2 പേര്‍ക്ക് പരിക്കേറ്റു. എരുമപ്പെട്ടി സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ 21 വയസ്സുള്ള ഹനൗ സ്റ്റാന്‍ലി,കൊരട്ടി സ്വദേശി പഴയ വീട്ടില്‍ 30 വയസ്സുള്ള അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് കൊരട്ടിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റും പാതയോരത്തെ വ്യാപാരസ്ഥാപനത്തില്‍ നിന്ന് റോഡിലേക്ക് കയറുകയായിരുന്ന ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു . അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കുന്നംകുളം അഷറഫ് കൂട്ടായ്മ ട്രാഫിക് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT